mampazhamela
ചെന്നിത്തല-തൃപ്പെരുന്തുറ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മാമ്പഴ വിപണനമേള ബാങ്ക് പ്രസിഡന്‍്‌റ് ഐപ്പ് ചാണ്ടപ്പിള്ള ഉദ്ഘാടനം ചെയ്യുന്നു.

മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 'ഒരു മാമ്പഴക്കാലം' വിപണനമേള ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള വിപണനമേള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണൻ, റീനാ രമേശ്ബാബു, ദിപാ മുരളീധരൻ, വർഗീസ് ഫിലിപ്പ്, ബഹനാൻ ജോൺ മുക്കത്ത്, എം.സോമനാഥൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് ഹെഡോഫീസിനോട് ചേർന്നുള്ള നീതിസ്റ്റോറിലെ വിപണനമേളയിൽ നിന്നും മൽഗോവ, നീലം, കർപ്പൂരം, സിന്ദൂരം, കലാപാടി, പോളച്ചിറ, സരപ്പോട്ട, സേലം, സേലം ചെറുത്, മുതലമൂക്കൻ, പിയൂർ, ഓടനാട്, ചെങ്കൽ, റുമാനി, ചൂരങ്ക്, വെള്ളക്കുളമ്പ്, പേരക്കമാങ്ങ, പഞ്ചവർണ്ണം, ഹിമപസന്ത് തുടങ്ങി ഇരുപതോളം ഇനം മാങ്ങകളും നാടൻമാങ്ങകളും വിവിധ ദിവസങ്ങളിലായി വിലക്കുറവോടെ ലഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു.