
ആലപ്പുഴ : മിനി സിവിൽ സ്റ്റേഷനിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് പരിഹാരമായി നഗരസഭ എയ്‌റോബിക് ബിൻ സ്ഥാപിച്ചു . നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മിനി സിവിൽ സ്റ്റേഷനിലെ മാലിന്യ പ്രശ്‌നങ്ങൾ ഇവിടെ എത്തുന്ന ജനങ്ങൾക്കും ജീവനക്കാർക്കും ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു . ജോയിന്റ് കൗൺസിൽ നിവേദനം നൽകിയതിനെ തുടർന്ന് ഇവിടം സന്ദർശിച്ച നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ്, വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ എന്നിവർ ബിൻ സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു . ചെയർപേഴ്സൺ സൗമ്യാ രാജ് എയ്‌റോബിക് ബിൻ ഉദ്ഘാടനം ചെയ്തു . വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ,ബീനാ രമേശ് , ആർ.വിനീത, ഡി.പി.മധു തുടങ്ങിയവർ പങ്കെടുത്തു .