s

മാന്നാർ : കുട്ടമ്പേരൂർ മുട്ടേൽ ജംഗ്‌ഷന്‌ സമീപം ചെമ്പകമഠംഭാഗത്ത് പണംവച്ച് ചീട്ട് കളിച്ച എട്ടംഗ സംഘത്തെ മാന്നാർ പൊലീസ് പിടികൂടി. 26000 രൂപയും പിടിച്ചെടുത്തു. മാന്നാർ എസ്.എച്ച്.ഒ ജി.സുരേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തി സംഘത്തെ പിടികൂടിയത്. എസ്.ഐ ഹരോൾഡ് ജോർജ്, സിവിൽ പൊലിസ് ഓഫീസർമാരായ സിദ്ധിഖ് ഉൽ അക്ബർ, അനീഷ്‌, സാജിദ്, അനൂപ്, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് ചീട്ടുകളിസംഘത്തെ പിടികൂടിയത്. പിടിലായവരെ കേസെടുത്തശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.