
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിലെ വാടയ്ക്കൽ പടിഞ്ഞാറ് 3676-ാം നമ്പർ ശാഖാ യോഗത്തിലെ യൂത്ത്മൂവ്മെന്റ് പുനഃസംഘടിപ്പിച്ചു.യൂത്ത്മൂവ്മെന്റ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് പി. ധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി പി.കെ.അജികുമാർ, താലൂക്ക് കമ്മിറ്റി അംഗങ്ങളായ വിനോദ്,മനോജ്, ശാഖാ ഭാരവാഹികളായ പി.കെ.സോമൻ, സൂര്യ ബൈജു, ടി.കെ.സുതൻ,പി.പി.അജികുമാർ,പി.അജിത്ത്, ടി.എം.വിനോദ് ,വിജയമ്മ, സുഭദ്റ, ഷൈല,ഷീബ, രമ്യ,പ്രമീള, പ്രിയ തുടങ്ങിയവർ പങ്കെടുത്തു.ഭാരവാഹികളായി ആർ.രഞ്ചിത്ത് (പ്രസിഡന്റ് ),ജാനകി ബി.നാഥ് (വൈസ് പ്രസിഡന്റ്),പി.പി.ജിനീഷ് (സെക്രട്ടറി),എ.അനുപമ,എം.പി.അഞ്ജന (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു