s

മാന്നാർ: പുരോഗമന കലാസാഹിത്യ സംഘം മാന്നാർ ഏരിയാ കൺവെൻഷൻ ഇന്ന് വൈകിട്ട് 3 ന് മാന്നാർ നാഷണൽ ഗ്രന്‌ഥശാലാ ഹാളിൽ നടക്കും. ജില്ലാ സെക്രട്ടറി ജോസഫ് ചാക്കോ ഉദ്ഘാടനം ചെയ്യും. ഏരിയാ പ്രസിഡന്റ് എൽ.പി സത്യപ്രകാശ് അദ്ധ്യക്ഷത വഹിക്കും. ഏരിയാ സെക്രട്ടറി പി.രാജേഷ് റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് രാമപുരം ചന്ദ്രബാബു സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. പ്രൊഫ.പി.ഡി ശശിധരൻ, ഗോപി ബുധനൂർ, ഡോ.ടി.എ സുധാകരക്കുറുപ്പ് ,എം.എം മോഹനൻ, മധു തൃപ്പെരുംതുറ, മാധവൻ കലാഭവൻ, ശശി കാട്ടിലേത്ത് എന്നിവർ സംസാരിക്കും.
ഉച്ചക്ക് രണ്ട് മണിമുതൽ മാന്നാർ മധുരിമ 'ഗാനാർച്ചന' അവതരിപ്പിക്കും.