പൂച്ചാക്കൽ : എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ 28ന് ആലപ്പുഴയിൽ നടക്കുന്ന യോഗജ്വാല വിജയിപ്പിക്കുന്നതിന്റെ ഭാഗമായി യൂത്ത്മൂവ്മെന്റ് പാണാവള്ളി മേഖല കമ്മിറ്റി യോഗം ചേർന്നു. മേഖല പ്രസിഡന്റ് പ്രിൻസ് മോൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് സ്വഗതം പറഞ്ഞു. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി. വിനോദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അജയൻ പറയകാട് സംഘടനാസന്ദേശവും വൈസ് പ്രസിഡന്റ് അഖിൽ അപ്പുക്കുട്ടൻ ഗുരുസന്ദേശവും നൽകി. ഓരോ ശാഖയിൽ നിന്നും 500 പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. ആർ. ദേവദാസ്, പ്രമോദ് ലെനിൻ, മഹേഷ് മാത്താനം തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ശ്യാം കുമാർ നന്ദി പറഞ്ഞു.