ചാരുംമൂട്: നൂറനാട് എരുമക്കുഴി കുന്നിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ജൂൺ ഒന്നു മുതൽ 6 വരെ മഹാദേവന്റെയും ഉപദേവൻമാരുടെയും പുനഃപ്രതിഷ്ഠാചടങ്ങുകൾ നടത്തും. ക്ഷേത്രം തന്ത്രി തൈക്കാട്ടുശേരി വി.പി.കുമാരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണു പ്രതിഷ്ഠാകർമ്മം. ജൂൺ ഒന്നിന് പ്രതിഷ്ഠാക്രിയകൾ ആരംഭിച്ച് 6ന് രാവിലെ 7.20നും 8.40നും മദ്ധ്യേമുള്ള മിഥുനം രാശിയിൽ പ്രതിഷ്ഠാകർമ്മം പൂർത്തിയാക്കും. തുടർന്ന് കലശാഭിഷേകവും വിശേഷാൽ പൂജകളും നടത്തുമെന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് വേണു കാവേരിയും സെക്രട്ടറി പ്രിൻസ് ഇളയശേരിലും ട്രഷറർ പി.എൻ.ശശിയും പറഞ്ഞു.