മാന്നാർ: ഇന്ന് നടക്കുന്ന മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി രാവിലെ സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. ഇന്ന് രാവിലെ 9 :30 ന് പരുമലക്കടവിൽ നിന്നാരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര മാന്നാർ പൊലീസ്എസ്.എച്ച്.ഒ ജി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ അനിൽ അമ്പിളി, റഷീദ് പടിപ്പുരയ്ക്കൽ, ജമാലുദ്ദീൻ, ഗംഗാധരൻ, റ്റി.പി ജോൺ താമരവേലിൽ, ചാക്കോ കയ്യത്ര, സജി കുട്ടപ്പൻ, സുധീർ എലവൻസ് തുടങ്ങിയവർ നയിക്കുന്ന സാംസ്കാരിക ഘോഷയാത്രയ്ക്ക് തനതു കലാരൂപങ്ങളായ അമ്പലപ്പുഴ വേലകളി, മാർഗം കളി, ദഫ് മുട്ട് എന്നിവ പകിട്ടേകും. മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗ് പരേഡ് നടത്തും.
മാന്നാർ ഗവ.ആശുപത്രിക്ക് സമീപമുള്ള വ്യാപാര ഭവനിൽ കൂടുന്ന വാർഷികപൊതുയോഗത്തിൽ മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അനിൽ അമ്പിളി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. ജില്ലാസെക്രട്ടറി സിബിൽരാജ്, ജില്ലാ ട്രഷറർ ജേക്കബ് ജോൺ, മാന്നാർ മർച്ചൻ്റ്സ് അസ്സോസിയേഷൻ സെക്രട്ടറി റഷീദ് പടിപ്പുരയ്ക്കൽ, ജമാലുദ്ദീൻ, രക്ഷാധികാരികളായ മാന്നാർ അബ്ദുൽ ലത്തീഫ്, ജേക്കബ്തോമസ് അരികുപുറം, വെങ്കിടാചലം, അസീസുകുഞ്ഞ്, ഗണപതിആചാരി, ഇന്ദുശേഖരൻ, ഹരികുമാർ, കൃഷ്ണലാൽ തുടങ്ങിയവർ സംസാരിക്കും.
മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ സൂപ്രണ്ട് ഡോ.സാബുസുഗതൻ, മാന്നാർ ഇന്റർനാഷണൽ ഐ.ടി.ഐ പ്രിൻസിപ്പൽ ജി.മധു, സജി കുട്ടപ്പൻ, മാവേലിക്കര ചെങ്ങന്നൂർ ഫയർഫോഴ്സ് യൂണിറ്റുകൾ എന്നിവരെയും മുതിർന്ന വ്യാപാരികളെയും ആദരിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വ്യാപാരികളുടെ മക്കളെ അനുമോദിക്കൽ, അവാർഡ് ദാനം, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവയും നടക്കും.
കടകൾ അടയ്ക്കും
വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് രണ്ട് വരെ മാന്നാറിൽ കടകൾ അടച്ചിടുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.