പൂച്ചാക്കൽ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂച്ചാക്കൽ യൂണിറ്റ് വാർഷികവും, പൊതുയോഗവും, ഭരണസമിതി തിരഞ്ഞെടുപ്പും 27ന് നടക്കും. രാവിലെ 10ന് പതാക ഉയർത്തൽ. ഉച്ചക്ക് ഒന്നിന് രജിസ്ട്രേഷൻ. തുടർന്ന് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ടി.ഡി. പ്രകാശൻ തച്ചാപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി വി.സബിൻ രാജ് മുഖ്യപ്രഭാഷണം നടത്തും.