ചേർത്തല: വയലാർ ഗവ. ഐ.ടി.ഐക്ക് സ്വന്തംകെട്ടിടത്തിനായി തൊഴിൽ നൈപുണ്യ വകുപ്പ് അനുവദിച്ച 7.10 കോടിക്ക് സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു.പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ സാങ്കേതിക അനുമതിയും ലഭിച്ചാൽ കരാർ നൽകി കെട്ടിട നിർമ്മാണം തുടങ്ങാനാണ് തീരൂമാനം.ഐ.ടി.ഐ ക്ക് കെട്ടിടം നിർമ്മിക്കുന്നതിന് വയലാർ പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും അരഏക്കർ സ്ഥലം വാങ്ങി നൽകിയിരുന്നു.
നിലവിൽ വയലാർ പഞ്ചായത്തിലെ കളവംകോടത്ത് സഹകരണബാങ്ക് കെട്ടിടത്തിൽ വാടകയ്ക്കാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.