ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയൻ മഹാദേവികാട് മേഖലയിലെ 6037 - നമ്പർ ശാഖയിൽ യൂത്ത്മൂവ്മെന്റ് രൂപീകരണം നടന്നു. ശാഖായോഗം പ്രസിഡൻറ് ഗിരിജാഭായി അദ്ധ്യക്ഷയായി. ശാഖാ സെക്രട്ടറി ജ്യോതിഷ് സ്വാഗതം പറഞ്ഞു. ചേപ്പാട് യൂണിയൻ കൗൺസിലർ തൃക്കുന്നപ്പുഴ പ്രസന്നൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലറും വനിതാ സംഘം കോ ഓഡിനേറ്ററുമായ പി.എൻ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജിതിൻചന്ദ്രൻ, വൈസ് പ്രസിഡന്റ് സ്നേഹ മോൾ, കേന്ദ്രസമിതി അംഗം അനു, സൈബർ സേന യൂണിയൻ ചെയർമാൻ ദിനിൽ ഡി തഴയശേരിയിൽ , വനിതാസംഘം യൂണിയൻ സെക്രട്ടറി സുനിതമ്പാൻ മേഖലയുടെ ചാർജുള്ള സുജാത, എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് സ്കന്ദൻ നന്ദി പറഞ്ഞു.