
ചേർത്തല : റീസർവേ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സർവേയർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ചേർത്തല തഹസിൽദാർ വി.സി.ജയയ്ക്ക് ബി.ജെ.പി നിവേദനം നൽകി. ചേർത്തല തെക്ക്,കൊക്കോതമംഗലം വില്ലേജ് ഓഫീസുകളിലെ റീസർവേ നടപടികൾ പൂർത്തിയാകാത്തതിനാൽ ജനങ്ങൾ ദുരിതത്തിലാണ്. കരം അടക്കാനാകാത്തതിനാൽ വിദ്യാഭ്യാസ ലോണുകൾക്കുൾപ്പെടെ അപേക്ഷ നൽകിയവരും നെട്ടോട്ടമോടുകയാണ്. രണ്ടു വില്ലേജ് ഓഫീസുകളുടേയും പരിധിയിൽ റീസർവേയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം നടത്താനും ബി.ജെ.പി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ, ജനറൽ സെക്രട്ടറിമാരായ അരുൺ കെ.പണിക്കർ, പി.പ്രശാന്ത്, വൈസ് പ്രസിഡന്റ് എസ്.പത്മകുമാർ, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് അനിൽകുമാർ, ജനറൽ സെക്രട്ടറി ധനേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.