s

ആലപ്പുഴ: വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായ ജില്ലയിലെ ഏഴ് പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 30ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. അതത് നിയോജകമണ്ഡലം എം.എൽ.എമാർ ശിലാഫലക അനാഛാദനം നിർവഹിക്കും. ജില്ലയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന സ്കൂൾ കെട്ടിടങ്ങൾ : ഗവ.ഗേൾസ് എച്ച്.എസ്.എസ് മാവേലിക്കര, ഗവ.എച്ച്.എസ്.എസ് കാക്കാഴം, ഗവ.എച്ച്.എസ്.എസ് തിരുനെല്ലൂർ, ഗവ.യു.പി.എസ്. പാനൂർക്കര,ഗവ.ഹൈസ്‌കൂൾ കൊടുപുന്ന, ഗവ.എൽ.പി.എസ്.കോഴിമുക്ക്, കെ.കെ.കെ.പി.എസ്.ഗവ.ഹൈസ്‌കൂൾ കരുമാടി.