ആലപ്പുഴ: സ്‌കൂൾ പ്രവേശനോത്സവം സംബന്ധിച്ച അവലോകന യോഗം ചേർന്നു. ജില്ലാതല പ്രവേശനോത്സവം ചേർത്തല സൗത്ത് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. സമഗ്രശിക്ഷയ്ക്കാണ് പ്രവേശനോത്സവത്തിന്റെ സംഘാടന ചുമതല. ഇത്തവണ ജില്ലാ, ബ്ലോക്ക്, സ്‌കൂൾതലങ്ങളിലും പ്രവേശനോത്സവം നടക്കും. സ്‌കൂൾ ശുചീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് തീരുമാനിക്കുന്നതിന് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. പ്രഥമദ്ധ്യാപകരുടെ യോഗം വിളിച്ചു ചേർത്ത് സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ശൂചീകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കാനുള്ള നിർദ്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി യോഗം ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരുടെ പ്രതിനിധികൾ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർപേഴ്‌സൺ എം.വി.പ്രിയ, ഡയറ്റ് പ്രിൻസിപ്പൽ കെ.ജെ.ബിന്ദു, വിദ്യാകിരണം മിഷൻ ജില്ല കോ- ഓർഡിനേറ്റർ എ.കെ.പ്രസന്നൻ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സ്‌കൂൾ പ്രവർത്തനങ്ങൾ സുഗമമായി ആരംഭിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ജില്ലാ പഞ്ചായത്ത് ഉറപ്പ് നൽകി.