ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് ഉപഭോക്തൃ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ 3560 വ്യാപാര സ്ഥാപനങ്ങളിലും 65 പെട്രോൾ പമ്പുകളിലും പരിശോധന നടത്തി. 318 വ്യാപര സ്ഥാപനങ്ങളിലും മൂന്ന് പെട്രോൾ പമ്പുകളിലും നിയമ ലംഘനം കണ്ടെത്തി. ലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഡെപ്യൂട്ടി കൺട്രോളർമാരായ എൻ.സി.സന്തോഷ്, ഷൈനി വാസവൻ, ഇൻസ്‌പെക്ടർമാരായ സുധ, സ്മിത, രതീഷ്, പ്രവീൺ, ജയലക്ഷമി, ഹരികൃഷ്ണകുറുപ്പ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.