ആലപ്പുഴ: ജില്ലയിൽ സബ്ജൂനിയർ ഫുട്ബാൾ ടീമനെ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി മുഹമ്മ കെ.ഇ .കാർമൽ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ക്യാമ്പിൽ നിന്നാണ് ടീമംഗങ്ങളെ തിരഞ്ഞെടുത്തത്.
മുഖ്യ പരിശീലകനായി അലി അക്ബർഖാനെയും മാനേജരായി സലീമിനെയും പ്രയാർ ആർ.വി.എസ്.എം ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി അഭിറാം.എ ക്യാപ്ടനായും തിരഞ്ഞെടുത്തു.
തുടർന്ന് ടീം അംഗങ്ങൾക്കുള്ള ജേഴ്സി പ്രകാശനവും കായികതാരങ്ങൾക്ക് വേണ്ടി വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ എടുത്തു.
ജില്ലാഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി.സോജി, കേരള പ്രീമിയർ ലീഗ് ചെയർമാൻ കെ.എ.വിജയകുമാർ, ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ സെക്രട്ടറി ബി.എച്ച് രാജീവ്, അസോസിയേഷൻ ഭാരവാഹികളായ ശശി, അനസ്‌മോൻ, പ്രവീൺ എന്നിവർ സംസാരിച്ചു.