
അമ്പലപ്പുഴ : നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും സംയുക്തമായി നടത്തുന്ന കാഴ്ച - 3 പദ്ധതിയുടെ ഭാഗമായുള്ള നേത്ര പരിശോധന ക്യാമ്പ് നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ നീർക്കുന്നം തീരദേശ എൽ.പി സ്കൂളിൽ നടക്കും. ഹരിതം റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് ഉദ്ഘാടനം ചെയ്യും. പ്രായ ഭേദമന്യേ നേത്ര പരിശോധന, സൗജന്യ തിമിര ശസ്ത്രക്രിയ എന്നിവ ലക്ഷ്യമിടുന്ന പദ്ധതിയാണിതെന്ന് ഹരിതം ഭാരവാഹികളായ സാദിഖ് ഉലഹൻ, ശശി, നാസർമോറീസ് എന്നിവർ അറിയിച്ചു. രജിസ്ട്രേഷന്: 9446702783, 9446483593, 8891282834.