ആലപ്പുഴ: പുലയൻ വഴി മാർക്കറ്റ് പരിസരത്തെ തട്ടുകട, സമീപത്തെ കടകൾ, മാർക്കറ്റിനകത്ത് മീൻ കച്ചവടം ചെയ്യുന്ന ബഷീർ, ശാരദ, കൊച്ചുമോൻ, കച്ചവടക്കാരനായ തടിക്കൽ പുരയിടത്തിൽ അബ്ദുൾസലാം എന്നിവരിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഉത്പ്പന്നങ്ങൾ കടയിൽ സൂക്ഷിച്ചവർക്ക് പിഴ ചുമത്തി. സൗത്ത് സെക്ഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ ഹർഷിദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജെ.എച്ച്.ഐമാരായ സുമേഷ് പവിത്രൻ, വി.ശിവകുമാർ, കെ.സ്മിതമോൾ എന്നിവർ പങ്കെടുത്തു.