ambala

അമ്പലപ്പുഴ: വ്യാസമഹാസഭ യുടെ ആഭിമുഖ്യത്തിൽ പണ്ഡിറ്റ് കറുപ്പൻ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ധീവരസഭ സംസ്ഥാന സെക്രട്ടറി ജോഷി ബ്ളാങ്ങാട് ഉദ്ഘാടനം ചെയ്തു. വ്യാസമഹാസഭ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വിജയൻ നളന്ദ അദ്ധ്യക്ഷനായി. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ഡി.രഞ്ചന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി കലാ മത്സരങ്ങളും വ്യാസമഹാസഭ സംസ്ഥാന ഉപദേശക സമിതി അദ്ധ്യക്ഷൻ വി.സി.റാം മോഹന്റ നേതൃത്വത്തിൽ കവിയരങ്ങും സംഘടിപ്പിച്ചു. വ്യാസമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി സജീവൻ ശാന്തി മുഖ്യപ്രഭാഷണം നടത്തി. സൈന്യത്തിൽ നിന്നു വിരമിച്ച ശേഷം മത്സ്യ വ്യവസായ രംഗത്ത് നിരവധി പുരസ്കാരങ്ങൾ നേടിയ അജിത് മാങ്ങാടനെ യോഗത്തിൽ ഫലകം നൽകി ആദരിച്ചു. വ്യാസമഹാസഭ ഭാരവാഹികളായ ബി. പുഷ്പരാജൻ, ജി.ഓമനക്കുട്ടൻ, കെ. കനകേശ്വരൻ, ജയപ്രകാശ് ആലപ്പുഴ, സീതാദേവി, ആനന്ദൻ.സി. മണ്ണേൽ, പ്രദീപ് തോപ്പിൽ, വി.ശശി, ജി.പരമേശ്വരൻ, പി.ജി. സുഗുണൻ തുടങ്ങിയവർ സംസാരിച്ചു.