ഹരിപ്പാട്: സ്മാർട്ട്‌ എച്ച്. ആർ. ഡി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും (കുടുംബശ്രീ), എസ്. എൻ ഗൈഡ് പോയിന്റ് കരിയർ ഇൻഫർമേഷൻ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ 27ന് രാവിലെ 9.30ന് ഹരിപ്പാട് എൻ. എസ്. എസ് ഓഡിറ്റോറിയത്തിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം നടക്കും. അജി ജോർജ് ക്ലാസ് നയിക്കും. പ്രൊഫ. സി. എം ലോഹിതൻ അദ്ധ്യക്ഷനാകും. മുനിസിപ്പൽ ചെയർമാൻ കെ. എം രാജു ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ മിഷൻ ബ്ലോക്ക്‌ കോർഡിനേറ്റർ വിജിത്ത് കുമാർ മുഖ്യപ്രഭാഷണം നടത്തും. മുൻ എം.എൽ.എ ടി.കെ.ദേവകുമാർ ഭദ്രദീപ പ്രകാശനം നടത്തും.