
മാന്നാർ: കുട്ടംപേരൂർ ആറ്റിൽ കുളിക്കാനിറങ്ങിയ വൃദ്ധൻ മുങ്ങിമരിച്ചു. ബുധനൂർ പഞ്ചായത്ത് എട്ടാംവാർഡിൽ പെരിങ്ങലിപ്പുറം ഉളുന്തി താഴ്ചയിൽ ജൂലിയാസ് (63 )ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 ന് വീടിനടുത്തുള്ള ഉളുന്തിക്കടവിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. കുട്ടംപേരൂർ ആറിന്റെ നവീകരണവുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെട്ടിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻതന്നെ മാവേലിക്കര ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ഉളുന്തി ചർച്ചിൽ. ഭാര്യ: ഗ്ലോറി ജൂലിയാസ്. മക്കൾ: ആനി, റെജി (ബഹ്റിൻ). മരുമക്കൾ: അജിത് എസ്. കുമാർ,സാന്ദ്ര റെജി.