ഹരിപ്പാട് : ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിലെ മിനിസ്റ്റേഡിയം നിർമ്മാണത്തിനുള്ള വർക്ക് ടെണ്ടർ ചെയ്തതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. 2.5 കോടി രൂപയുടെ പ്രവൃത്തികളാണ് ഇതിനായി തയ്യാറാക്കിയ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുളളത്. ഫുട്‌ബാൾ കോർട്ട്, സ്‌റ്റെപ്പ് ഗ്യാലറി, ഗേറ്റ്, ഡ്രെയിനേജ് സൗകര്യം, ടോയിലറ്റ് ബ്ലോക്ക് എന്നിവയാണ് മാസറ്റർപ്ലാനിൽ ഉൾപ്പെടുന്നതെന്ന് ചെന്നിത്തല പറഞ്ഞു.