ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി മത്സരം നടക്കും. പരിസ്ഥിതി സംബന്ധിയായ ചിത്രങ്ങളാണ് പരിഗണിക്കുക. മികച്ച ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകും. ജൂൺ 5ന് പരിസ്ഥിതി ദിനത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും. എൻട്രികൾ ജൂൺ 1ന് വൈകിട്ട് 5ന് മുമ്പ് ലഭിക്കണം.വിശദാംശങ്ങൾക്ക് : 9400631688,9847414818.