
മണ്ണഞ്ചേരി: മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ സ്‌നേഹാ ബഡ്സ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് കായംകുളം മിസ്പ സ്‌പെഷ്യൽ സ്‌കൂൾ അധികൃതർ പഠനോപകരണങ്ങൾ നൽകി. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ ജുമൈലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു.മിസ്പാ സ്‌പെഷ്യൽ സ്‌കൂൾ ഡയറക്ടർ പാസ്റ്റർ ബി.സജി,പി.ടി.എ പ്രസിഡന്റ് കെ.പ്രഭാകരപ്പണിക്കർ, അദ്ധ്യാപകരായ ശ്രീലത അജിത്,
ഷീജ മാത്യു,അനിതകുമാരി, സതീഷ് ബാബു, മണ്ണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ബിജു ഷേക്ക് തുടങ്ങിയവർ പങ്കെടുത്തു.