ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് ടി.എ.ഹാമിദ് ആവശ്യപ്പെട്ടു. പ്രതിദിനം ആയിരക്കണക്കിന് രോഗികൾക്ക് ആശ്രയ കേന്ദ്രമായ ജില്ലയിലെ ഏക സർക്കാർ ആശുപത്രി തകർക്കാൻ ഗൂഢമായ ശ്രമം നടക്കുന്നുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ലഭ്യമാകേണ്ട സൗകര്യങ്ങൾ ഇല്ലായ്മ ചെയ്യുവാൻ സ്വകാര്യ ലോബികൾ തുടക്കംമുതൽ ശ്രമിക്കുന്നു. രോഗികളും കൂട്ടിരുപ്പുകാരും അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ശാശ്വത പരിഹാരം കാണാനായില്ലെങ്കിൽ നിരന്തര പ്രക്ഷോഭത്തിന് കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്നും ടി.എ.ഹാമിദ് അറിയിച്ചു