
മാന്നാർ: ജെ.സി.ഐ മാന്നാർ ടൗൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആശാപ്രവർത്തകർക്ക് യൂണിഫോമുകൾ വിതരണം ചെയ്തു. കടപ്ര ഗ്രാമപ്പഞ്ചായത്തിലെ 21 ആശാ പ്രവർത്തകർക്കാണ് യൂണിഫോമുകൾ നൽകിയത്. പരുമല പി.എച്ച് സെന്ററിൽ നടന്ന ചടങ്ങിൽ ജെ.സി.ഐ മാന്നാർ ടൗൺ ചാപ്റ്റർ പ്രസിഡന്റ് പി.ടി.തോമസ് പീടികയിൽ യൂണിഫോമുകൾ ഗ്രാമ പഞ്ചായത്തംഗവും ആശാ പ്രവർത്തകയുമായ വിമലാ ബെന്നിക്ക് കൈമാറി. അനീഷ് സി.മാത്യു, അനിൽ എസ്.ഉഴത്തിൽ, സോജി ഷുജ, നിരണം രാജൻ എന്നിവർ സംസാരിച്ചു.