arr

അരൂർ: അരൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് ലാപ്ടോപ്പുകളും മത്സ്യത്തൊഴിലാളികൾക്ക് ഇരുചക്രവാഹനങ്ങളും വിതരണംചെയ്തു . 13 ഇരുചക്ര വാഹനങ്ങളും 8 ലാപ്ടോപുകളുമാണ് വിതരണം ചെയ്തത്. പ്രസിഡന്റ് അഡ്വ. രാഖി ആന്റണി ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് ഷിഹാബുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി.ബിജു, പഞ്ചായത്ത് അംഗങ്ങളായ ഒ .കെ .മോഹനൻ , ഇ.വി. തിലകൻ, ആശാ ഷീലൻ , അമ്പിളി ഷിബു , ബി. കെ . ഉദയകുമാർ ഫിഷറീസ് ഓഫീസർ ആശ, സുനിത, സി.എൻ.മനോഹരൻ എന്നിവർ സംസാരിച്ചു.