
ചാരുംമൂട് : യുവമോർച്ച ചാരുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുനക്കര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു . യുവമോർച്ച ജില്ലാ സെക്രട്ടറി രാഹുൽ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ യുവമോർച്ച ചാരുംമൂട് മണ്ഡലം ജനറൽ സെക്രട്ടറിയും വാർഡ് മെമ്പറുമായ രഞ്ജിത്ത് കരിമുളയ്ക്കൽ, മണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണു ചാരുംമൂട്, വാർഡ് മെമ്പർ സവിത സുധി, ശശി സാരംഗി, പ്രദീപ് ശിവ, ഹരിലാൽ, സുനു എന്നിവർ പങ്കെടുത്തു.