മാന്നാർ: ഇന്ധന-പാചക വാതക വില വർദ്ധനവ് പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര നടപടി അവസാനിപ്പിക്കുക, പദ്ധതിയ്ക്ക് മതിയായ തുക നീക്കി വെയ്ക്കുക, ജാതി അടിസ്ഥാനത്തിൽ വ്യത്യസ്ത അക്കൗണ്ടുകളിൽ കൂലി നൽകുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ്(ദേശീയ തൊഴിലുറപ്പ് തൊഴിലാളി) യൂണിയൻ മാന്നാർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ മാന്നാർ പോസ്റ്റാഫീസ് പടിക്കൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കും. രാവിലെ പത്തിന് സംസ്ഥാന കമ്മിറ്റി അംഗം പുഷ്പലത മധു ഉദ്ഘാടനം ചെയ്യും.