dfdfdfg

ആലപ്പുഴ : ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവ മാലിന്യ സംഭരണവും ഹെൽത്ത് സ്‌ക്വാഡിന്റെ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കുന്നതിനുമായി ആലപ്പുഴ നഗരസഭ എട്ട് പുതിയ വാഹനങ്ങൾ കൂടി നിരത്തിലിറക്കി. നിർമ്മല ഭവനം നിർമ്മല നഗരം 2.0 അഴകോടെ ആലപ്പുഴ പദ്ധതിയുടെ ഭാഗമായി ഖര മാലിന്യ സംസ്‌ക്കരണം ഊർജ്ജിതമാക്കുവാനും ഗുണ നിലവാരമുള്ള ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനായും ആരോഗ്യ വിഭാഗം സ്‌ക്വാഡിന്റെ പരിശോധന ശക്തമാക്കാനുമായാണ് പുതിയ വാഹനങ്ങൾ വാങ്ങിയതെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യാ രാജ്, വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ എന്നിവർ പറഞ്ഞു . നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജ് വാഹനങ്ങൾ ഫ്ലാഗ് ഒഫ് ചെയ്തു . വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീനരമേശ്, എ.ഷാനവാസ്, കെ.ബാബു, ആർ.വിനീത, ബിന്ദു തോമസ് , വിവിധ കക്ഷി നേതാക്കളായ എം.ആർ പ്രേം, ഡി.പി മധു, ഹരികൃഷ്ണൻ, എം.ജി സതീദേവി, നസീർ പുന്നയ്ക്കൽ, സലിം മുല്ലാത്ത്, കൗൺസിലർ എ എസ് കവിത,ഹെൽത്ത് ഇൻസ്‌പെക്ടർ ഹർഷിദ്, ഉദ്യോഗസ്ഥരായ ഗിരീഷ് അനന്തൻ എന്നിവർ സംസാരിച്ചു.