മാവേലിക്കര: മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ആലപ്പുഴ ജില്ലാ കൺവെൻഷൻ സി.പി.എം ഏരിയ സെക്രട്ടറി കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.എസ്.ഗോപി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.അബ്ദുൾ ബഷീർ, മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് ഡി.തുളസിദാസ്, മനാഫ് കായംകുളം എന്നിവർ സംസാരിച്ചു. മാവേലിക്കര നഗരസഭയിൽ നിന്നും വിരമിച്ച സദാശിവനെ ആദരിച്ചു.