മുതുകുളം : എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ 301-ാം നമ്പർ മുതുകുളം തെക്ക് ശാഖയിൽ ഗുരുദേവ ശിലാ വിഗ്രഹ പ്രതിഷ്ഠ 27ന് രാവിലെ 9ന് സ്വാമി വിശുദ്ധാനന്ദയുടെയും ക്ഷേത്രാചാര്യൻ ടി.പി. രവീന്ദ്രന്റെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഗുരുദേവ ക്ഷേത്ര സമർപ്പണം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ നിർവഹിക്കും. സ്വാമി വിശുദ്ധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ പുനഃപ്രതിഷ്ഠാ കമ്മിറ്റി ചെയർമാൻ ബി. ഷാജി അദ്ധ്യക്ഷതവഹിക്കും. കൺവീനർ എൻ.അനന്തകൃഷ്ണൻ സ്വാഗതം പറയും. യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ ഉദ്ഘാടനം ചെയ്യും. ജി. സുകുമാരൻ റിപ്പോർട്ട് അവതരിപ്പിക്കും. യൂണിയൻ സെക്രട്ടറി എൻ. അശോകൻ ആദരിക്കൽ നിർവഹിക്കും. മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജ്യോതിപ്രഭ വിദ്യാർത്ഥികളെ അനുമോദിക്കും. എം.കെ.ശ്രീനിവാസൻ, ബി.ധർമ്മരാജൻ, അഡ്വ. യു.ചന്ദ്രബാബു തുടങ്ങിയവർ സംസാരിക്കും. ശോഭന നന്ദി പറയും.