
ആലപ്പുഴ: കേരള ചിത്രകല പരിഷത്ത് 27ന് കലവൂരിലെ ക്രീം കോർണർ ഗാർഡൻ ഗാലറിയിൽ 'റെസിലിയൻസ്' (അതിജീവനം) എന്ന പേരിൽ ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കും. ചിത്രകാരൻ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സിറിൾ പി ജേക്കബ്ബ് മുഖ്യാതിഥിയാകും. ചിത്രങ്ങൾ കേരള ലളിതകല അക്കാദമി ആലപ്പുഴ ഗാലറിയിൽ ഒരാഴ്ച പ്രദർശിപ്പിക്കും. കേരള ചിത്രകല പരിഷത്ത് ജില്ലാ യൂണിറ്റ് പുന:സംഘടിപ്പിച്ചു. ആർ പാർത്ഥസാരഥി വർമ്മ, അനിൽ.ബി.കൃഷ്ണ, എം.ഹുസൈൻ, ആന്റണി അടൈക്കലം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.