ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളിൽ പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾക്കായി നഴ്‌സുമാരെ നിയമിക്കുന്നു.

കേരള നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരമുള്ള ഒക്‌സിലറി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി, ജനറൽ നഴ്‌സിംഗ്, ബി.എസ്.സി നഴ്‌സിംഗ് എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവരും ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും പാലിയേറ്റീവ് പരിചരണത്തിൽ ബി.സി.സി.പി.എ.എൻ./ സി.സി.സി.പി.എൻ. കോഴ്‌സ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം പുന്നപ്ര തെക്ക് പഞ്ചായത്തിൽ 30ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോൺ 9447975632