ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് എൻ.എസ്.എസ് എച്ച്.ആർ സെന്റർ, നൈമിഷ്യാരണ്യം പാലിയേറ്റിവ് കെയർ, ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് 29ന് രാവിലെ 8.30ന് അമ്പലപ്പുഴ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടക്കും. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.രാജഗോപാലപ്പണിക്കർ ഉദ്ഘാടനം ചെയ്യും. ശ്രീരുദ്ര മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഡയറക്ടർ കെ.എസ്.വിഷ്ണു നമ്പൂതിരി ക്യാമ്പ് നയിക്കും. രജിസ്ട്രേഷന് : 0477 2252450, 9846441870