s

ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 2801ാം നമ്പർ പെരിങ്ങാല വടക്ക് ശാഖയുടെ ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെയും ശാഖാ ആസ്ഥാനമന്ദിരത്തിന്റെയും ശിലാസ്ഥാപനം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവ്വഹിച്ചു. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. അഡ്. കമ്മിറ്റിയംഗങ്ങളായ ജയപ്രകാശ് തൊട്ടാവാടി, മോഹനൻ കൊഴുവല്ലൂർ, കെ.ആർ. മോഹനൻ, എസ്. ദേവരാജൻ, അനിൽ കണ്ണാടി, വനിതാസംഘം യൂണിയൻ സെക്രട്ടറി റീനാ അനിൽ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രാഹുൽ രാജ്, ശാഖാ യൂണിയൻ കമ്മിറ്റിയംഗം രാജേന്ദ്രൻ വി.കെ., 64ാം നമ്പർ പെരിങ്ങാല ശാഖാ പ്രസിഡന്റ് ശിവരാമൻ, സെക്രട്ടറി ഗിരിജ, ശാഖാ വൈസ് പ്രസിഡന്റ് സുധീഷ്, വാർഡ് മെമ്പർ സനീഷ് എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് അരുൺ തമ്പി സ്വാഗതവും, സെക്രട്ടറി സുധാ വിജയൻ നന്ദിയും പറഞ്ഞു. ഗുരുമന്ദിര നിർമ്മാണത്തിനായുള്ള യൂത്ത്മൂവ്‌മെന്റ് വക അൻപതിനായിരം രൂപ പെരിങ്ങാല നോർത്ത് ശാഖാ യൂത്ത്മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് സൂരജ്, സെക്രട്ടറി അനന്തു എന്നിവർ ചേർന്ന് ശാഖാ സെക്രട്ടറി സുധാ വിജയന് കൈമാറി.