അമ്പലപ്പുഴ :എസ്.എൻ.ഡി.പി യോഗം 3715ാം നമ്പർ കോമന പടിഞ്ഞാറ് ശാഖയിലെ വാർഷിക പൊതുയോഗം 29ന് ഉച്ചയ്ക്ക് 2.30 ന് ശാഖാ ഹാളിൽ നടക്കും. യൂണിയൻ വൈസ് ചെയർമാനും ശാഖാ പ്രസിഡന്റുമായ എൻ.മോഹൻദാസ് അദ്ധ്യക്ഷനാകും. യൂണിയൻ ചെയർമാൻ സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്യും. സൗത്ത് യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ കൺവീനർ എ.ജി.സുഭാഷ്, കെ.ബാബു, ഉണ്ണിക്കൃഷ്ണൻ അനുഗ്രഹ, ജി.ശശികുമാർ ശരത് ഭവനം,ജലജ ഉണ്ണിക്കൃഷ്ണൻ, രാഹുൽ ഗോപൻ എന്നിവർ സംസാരിക്കും. ശാഖ സെക്രട്ടറി പി.വി.വിജയൻ സ്വാഗതവും മണിയമ്മ രവീന്ദ്രൻ നന്ദിയും പറയും.പറയും.