ആലപ്പുഴ: നഗരസഭ നടത്തിവരുന്ന മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളോടനുബന്ധിച്ച് 29 ന് 52 വാർഡുകളിലും നടക്കുന്ന മാസ് ക്ലീനിംഗ്, നിർമ്മല ഭവനം നിർമ്മല നഗരം 2.0 അഴകോടെ ആലപ്പുഴ പദ്ധതി, സുരക്ഷാ കാമറകൾ സ്ഥാപിക്കൽ, തെളിനീരൊഴുകും നവകേരളം പദ്ധതി, സമ്പൂർണ ശുചിത്വ വാർഡുകളുടെ പ്രഖ്യാപനം എന്നീ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ജനകീയ കമ്മറ്റി രൂപീകരിച്ചു.
അഡ്വ.എ.എം.ആരിഫ് എം.പി, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, എച്ച്.സലാം എം.എൽ.എ, ഡോ.തോമസ് ഐസക്, ജി.സുധാകരൻ,സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ,സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്,മുൻ എം.എൽ.എ എ.എ.ഷുക്കൂർ, ഡി.വൈ.എസ്.പി എൻ.ആർ ജയരാജ് എന്നിവരാണ് രക്ഷാധികാരികൾ. ചെയർപേഴ്‌സണായി സൗമ്യരാജിനെയും, വൈസ് ചെയർമാനായി പി.എസ്.എം ഹുസൈനെയും ജനറൽ കൺവീനറായി എം.ആർ പ്രേം, ജോയിന്റ് കൺവീനർമാരായി എ.എസ്.കവിത, ബി.അജേഷ്, ബി. നസീർ, കെ.പി വർഗീസ്, കെ.ജെ ജോപ്പൻ, സബിൽരാജ്, എൽജിൻ റിച്ചാഡ്, നസീർ പുന്നക്കൽ എന്നിവരെയും 101 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു