
ആലപ്പുഴ: പള്ളാത്തുരുത്തി പന്ത്രണ്ടാം വാർഡിൽ ആറ്റിൽ നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ടിന്റെ എൻജിൻ ഭാഗത്ത് തീ പിടിച്ചു. അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വാലന്റൈന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ജെ.ജെ.നെൽസൻ, ഷൈജു, സന്തോഷ് കുമാർ , രാജേഷ്, മുഹമ്മദ് നിയാസ്, ഡ്രൈവർ കെ.എസ്.ആന്റണി എന്നിവരും പങ്കെടുത്തു.