കുട്ടനാട്: സംസ്ഥാന സർക്കാരിന്റെ ഒരു ലക്ഷം പുതിയ തൊഴിൽ സംരംഭ പദ്ധതിയുടെ ഭാഗമായി മുട്ടാർ ഗ്രാമപഞ്ചായത്തിന്റെയും കുട്ടനാട് താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തിൽ 30ന് സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല രാവിലെ 10ന് പഞ്ചായത്ത് ഹാളിൽ നടക്കും. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ലിനി ജോളി അദ്ധ്യക്ഷയാകും . കുട്ടനാട് താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ ബോബൻ ജോസ് വിഷയം അവതരിപ്പിക്കും. വൈസ് പ്രസിഡന്റ് ബോബൻ ജോസ്,പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ സുരമ്യ, ബ്ലോക്ക് പഞ്ചായത്തംഗം ബീനാ ജോസഫ് തുടങ്ങിയവർ സംസാരിക്കും. വെളിയനാട് വ്യാവസായ വികസന ഓഫീസർ അരുൺരാജ് ക്ലാസ് നയിക്കും. .വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ എം അരുൺരാജ് സ്വാഗതവും മുഹമ്മദ് മുഷ്താഖ് ഹുസൈൻ നന്ദിയും പറയും