ആലപ്പുഴ: നഗരപാത വികസന പദ്ധതിയുടെ ഭാഗമായി പിച്ചു അയ്യർ ജംഗ്ഷൻ മുതൽ വൈ.എം.സി.എ. വരെയുള്ള ഭാഗത്ത് റോഡിൽ ഇന്റർലോക്ക് ടൈൽ പാകുന്നതിനാൽ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് റോഡ് വിഭാഗം അസി.എൻജിനീയർ അറിയിച്ചു.