ആലപ്പുഴ : ജാതി,മത വിദ്വേഷം പടരും വിധത്തിലുള്ള പ്രകടനങ്ങൾ അടക്കമുള്ളവ നിരോധിക്കണമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. ഗാന്ധിയൻ ദർശന വേദി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് ചെയർമാൻ അഡ്വ. ദിലീപ് ചെറിയനാട് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.മിനി ജോസ്, ഷീല ജഗധരൻ, ആന്റണി കരിപ്പാശേരി, ഇ.ഷാബ്ദ്ദീൻ, ഡി.ഡി.സുനിൽകുമാർ, ജേക്കബ് എട്ടുപറയിൽ, ജോർജ് ജോസഫ്, ഹക്കിം മുഹമ്മദ് രാജാ എന്നിവർ സംസാരിച്ചു.