
ആലപ്പുഴ: നഗരസഭയും കുടുംബശ്രീയും സംയുക്തമായി കുട്ടികൾക്കായി അവധിക്കാല ക്യാമ്പ് 'കിളിക്കൂട്" എന്ന പേരിൽ മുഹമ്മദൻസ് ഗേൾസ് ഹൈസ്‌കൂളിൽ ആരംഭിച്ചു.
പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ മുഖ്യാതിഥിയായി. എ.ഷാനവാസ്, എം.ആർ.പ്രേം,ബിന്ദുതോമസ്, മനീഷ, സോഫിയ അഗസ്റ്റ്യൻ, പ്രഭ, സന്ധ്യ, സി ജയൻ, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.ശിവകുമാർ ജഗ്ഗു, കെ.ആനന്ദ് ബാബു, മുഹമ്മദ് ഷാഫി, ഗിരീഷ് അനന്ദൻ, ദീപുരാജ്, ജിനു ജോർജ്ജ്, എം.കെ രാജേഷ്, പുന്നപ്ര ജ്യോതികുമാർ എന്നിവർ ക്ലാസ് നയിക്കും . സമാപന സമ്മേളനം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും.