
ആലപ്പുഴ: സ്റ്റുഡന്റ്സ് പൊലീസ് പദ്ധതിയും വിമുക്തിയും ചേർന്ന് സംഘടിപ്പിച്ച ഫുട്ബാൾ ഫൈനൽ മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് നിർവ്വഹിച്ചു .അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷ്ണർ (വിമുക്തി)സുരേഷ് വർഗീസ് ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലി. റേഞ്ച് ഇൻസ്‌പെക്ടർ സതീഷ്‌കുമാർ.എസ്,എസ്.പി.സി അസിസ്റ്റന്റ് നോഡൽ ഓഫീസർ അസ്ലം എം.എസ്, ഗിരീഷ്‌കുമാർ, അഖിൽ, ഷാജിമോൻ, ഷാജി.പി.ടി,എസ്.പി.സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ മൻജിത് തോമസ്, രാജേശ്വരി.എസ് തുടങ്ങിയവർ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ ചെങ്ങന്നൂർ -കായംകുളത്തെ പരാജയപ്പെടുത്തി ആലപ്പുഴ-ചേർത്തല സബ് ഡിവിഷൻ ജേതാക്കളായി. വിജയികൾക്ക് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ അശോക് കുമാർ സമ്മാനദാനം നിർവഹിച്ചു.