അമ്പലപ്പുഴ: സൈന്യത്തിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയ കേസിൽ റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അമ്പലപ്പുഴ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിൽ അമ്പലപ്പുഴ പൊലീസ് അടുത്ത ദിവസം അപേക്ഷ നൽകും.പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിവിധ സ്ഥലങ്ങളിലുള്ള യുവാക്കൾക്ക് സൈന്യത്തിൽ ജോലി വാഗ്ദാനം നൽകി 40 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ കളമശേരി പോണേക്കര ഗായത്രി നിവാസിൽ സന്തോഷ് കുമാർ (47), പത്തനംതിട്ട കുമ്പഴ വളളി പറമ്പ് വീട്ടിൽ സിറിൽ (31) എന്നിവർ റിമാൻഡിലാണ്. ഇവരുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കും.