paliyetiv-mandiram

മാന്നാർ : ബുധനൂർ ഗ്രാമസേവാ പരിഷത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പരാശക്തി പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ വിശ്വസേവാഭാരതിയുടെ സാമ്പത്തിക സഹായത്തോടെ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെയും മെഡിക്കൽലാബിന്റെയും ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് നടക്കും. കെട്ടിടസമർപ്പണം ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ള നിർവ്വഹിക്കും. മെഡിക്കൽ ലാബ് ഉദ്ഘാടനം ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുഷ്പലതാ മധു നിർവ്വഹിക്കും. എ.ബി. ശ്രീകുമാർ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും. പി.ആർ.ശശിധരൻ മുഖ്യപ്രഭാഷണം നടത്തും. ഫാദർ മാത്യു വർഗ്ഗീസ്, സുജാത ടി, എം.രാധാകൃഷ്ണൻനായർ,സി.എസ്.മോഹനൻ, എം.ആർ.ശ്രീകുമാർ എന്നിവർ സംസാരിക്കും. എ.ജി.സജു സ്വാഗതവും ഹരിദാസൻപിള്ള നന്ദിയും പറയും.