ആലപ്പുഴ: കേരള കോ- ഓപറേറ്റിവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. പെൻഷൻകാരുടെ നിർത്തലാക്കിയ ഡി.എ പുനഃസ്താപിക്കുക, ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക, മിനിമം പെൻഷൻ 8000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സമരം മുൻ എം.എൽ.എ എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. കയർ കോർപറേഷൻ ചെയർമാൻ ജി.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.എ.സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.മോഹനൻ, ജി.മോഹനൻപിള്ള, പി.ജി.ശാന്താറാം, ആർ.പ്രദീപ്, വി.ആർ.ദാസ്, ടി.വി.റോയി എന്നിവർ സംസാരിച്ചു.