മാവേലിക്കര: കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കുമുള്ള ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് സർക്കാർ ഇൻഷ്വറൻസ് വകുപ്പ് വഴി നടപ്പാക്കണമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് ഫ്രണ്ട് ആലപ്പുഴ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മാവേലിക്കരയിൽ നടന്ന സമ്മേളനം കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.ടി.എഫ് ജില്ലാ പ്രസിഡന്റ് രാജേഷ് രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടോബിൻ.കെ.അലക്‌സ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പോരുവഴി ബാലചന്ദ്രൻ, ജോർജ് കുട്ടി ജേക്കബ്, രാധാകൃഷ്ണകുറുപ്പ്, മഞ്ജുമേരി. കെ.സി.ഡാനിയേൽ എന്നിവർ സംസാരിച്ചു. ഷൈൻകുമാർ സ്വാഗതവും മിനി നന്ദിയും പറഞ്ഞു.