
പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി. ഭാവിതലമുറ കൃഷി സംസ്‍കാരം അറിഞ്ഞു വളരുക കൃഷിയെ സ്നേഹിക്കുക പ്രകൃതിയെ അറിയുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പദ്ധതിയുടെ തുടക്കം കുട്ടികർഷകരിൽ നിന്നും ആരംഭിച്ചത്. രണ്ടാം വാർഡിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ കൂട്ടായ്മയാണ് കൃഷി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.വി. ആശ പച്ചക്കറി തൈ നട്ട് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് വിനിഷ് ബാബു അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ജബീഷ് സ്വാഗതം പറഞ്ഞു. കൃഷി ഓഫീസർ അനു.ആർ നായർ പദ്ധതി അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത് അംഗം ശോഭന, സ്ഥിരം സമിതി അംഗം സരിത സുജി എന്നിവർ സംസാരിച്ചു.