മാവേലിക്കര: സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞുവീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മരങ്ങൾ മുറിച്ചുമാറ്റി അപകട സാദ്ധ്യത ഒഴിവാക്കണമെന്ന് തെക്കേക്കര പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇത്തരത്തിൽ മരങ്ങൾ മുറിച്ചു മാറ്റാത്ത അവസ്ഥയിൽ മരം വീണ് ഉണ്ടാകുന്ന സകല കഷ്ടനഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമ പ്രകാരം മരങ്ങളുടെ ഉടമസ്ഥർ മാത്രമായിരിക്കും ഉത്തരവാദിയെന്നും സെക്രട്ടറി അറിയിച്ചു.